പാലക്കാട് ജില്ലയിലെ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍, അസിസ്റ്റന്റ് മൈന്‍സ് മാനേജര്‍ തസ്തികകളില്‍ താത്കാലിക ഒഴിവ്. മൈനിങില്‍ ഡിഗ്രിയും മൈന്‍സ് മാനേജേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സിയില്‍
ഫസ്റ്റ് ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെക്കാനൈസ്ഡ് ഓപ്പണ്‍ കാസ്റ്റ് മൈന്‍സില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ശമ്പളം-80,000. പ്രായപരിധി -18-41. മൈനിങില്‍ ഡിഗ്രിയും സെക്കന്റ് ക്ലാസ്സ് മൈന്‍സ് മാനേജേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സി ഉള്ളവര്‍ക്ക് അസിസ്റ്റന്റ് മൈന്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മെക്കാനൈസ്ഡ് ഓപ്പണ്‍ കാസ്റ്റ് മൈന്‍സില്‍ കുറഞ്ഞത് 3 വര്‍ഷം പ്രവര്‍ത്തി പരിചയം വേണം.ശമ്പളം-60,000. പ്രായ പരിധി-18-41. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 7 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179.

എം.ബി.എ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെഎംഎടി/സിഎംഎടി/സിഎടി യോഗ്യത ഉളളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും www.kittsedu.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.എസ് എടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446529467, 9847273135.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം

കെല്‍ട്രോണിന്റ ആലുവ നോളേജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിങ്, അഡ്വാന്‍സ്ഡ് ലാന്റ് സര്‍വ്വെ, അനിമേഷന്‍ മള്‍ട്ടിമീഡിയ എന്നീ മേഖലകളിലുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുളളവര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സാന്റോ കോംപ്ലക്‌സ് രണ്ടാം നില, റെയില്‍വെ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ജലവിതരണം മുടങ്ങും

കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയില്‍ നിന്നുള്ള ജല വിതരണ ശൃംഖലയിലെ തലക്കുളത്തൂര്‍ ടാങ്കില്‍ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളില്‍ ജലവിതരണം മുടങ്ങും. ചേളന്നൂര്‍ വാര്‍ഡ് 21, തലക്കുളത്തൂര്‍ പഞ്ചായത്ത്, എലത്തൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവിടങ്ങളിലാണ് ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുക. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേരള ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വാഹന ഗതാഗതം നിരോധിച്ചു

കൂടരഞ്ഞി പൂവാറംതോട് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നിന് വഴിക്കടവിനും കുളിരാമുട്ടിക്കുമിടയില്‍ വാഹന ഗതാഗതം നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ കുളിരാമുട്ടി-ഉറുമി റോഡ് വഴി വഴിക്കടവിലേക്കും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *