കോഴിക്കോട് : സംസ്ഥാനവ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും അറസ്റ്റ്. നഗര പരിധിയിൽ 69 പേരെ അറസ്റ്റ് ചെയ്തു. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടിയും ശക്തമാക്കുന്നത്. കോഴിക്കോട്ട് ഇന്നലെ രാത്രി ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂർത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കിൽ കാപ്പ ചുമത്തൽ നടപടിയിലേക്കടക്കം പൊലീസ് കടക്കും.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
