കോഴിക്കോട് കൊളത്തറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. കൊളത്തറ സ്വദേശി ആനന്ദകുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറും ഇരുചക്രവാഹനവും ആണ് നശിപ്പിച്ചത്. തീ ആളിപ്പടരുന്നത് കണ്ട വഴി യാത്രക്കാരൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.കൃത്യസമയത്ത് തീയണച്ചതിനാൽ വീട്ടിലേക്ക് തീ പടർന്നില്ല. തീവച്ചത് ആരെന്ന് വ്യക്തമല്ല.സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *