വരാഹരൂപം പകർപ്പവകാശ കേസിൽ കാന്താര ചിത്രത്തിന്റെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ ഇന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യും. കോടതി നിർദേശത്തെത്തുടർന്ന് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഇരുവരും ഇന്നലെ ഹാജരായിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തത്.കപ്പ ടി.വി.ക്കുവേണ്ടി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനം പകർപ്പവകാശം ലംഘിച്ച് ‘കാന്താര’യിൽ ഉപയോഗിച്ചെന്ന് ‘മാതൃഭൂമി’യാണ് പരാതി നൽകിയത്. മാതൃഭൂമിക്കാണ് നവരസത്തിന്റെ പകർപ്പവകാശം. നടൻ പൃഥ്വിരാജ് ഉൾപ്പെടെ ‘കാന്താര’യുടെ കേരളത്തിലെ വിതരണക്കാരും പ്രതികളാണ്.വരാഹരൂപം’ ഉള്‍പ്പെട്ട ‘കാന്താര’ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതിയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *