കോഴിക്കോട് മെഡിക്കൽ കോളജ് പരിസരിത്ത് മരിച്ച വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചു.ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അതേസമയം വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 2 ലക്ഷം രൂപ അനുവദിച്ചു. കൽപ്പറ്റ പ്രോജക്ട് ഓഫീസർ മുഖേന തുക ഉടൻ കൈമാറും. വിശ്വനാഥന്റെ മരണത്തിൽ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

സംഭവത്തെപ്പറ്റി ജില്ലാ കലക്ടറോടും പൊലിസ് മേധാവിയോടും വിശദമായ റിപ്പോർട്ട് മന്ത്രി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *