നസ്ലിൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ’18+’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യൂ, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, ഉണ്ണിരാജ, പ്രിയ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.ഫലൂദ എന്റർടെയ്ൻമെന്റും റീൽസ് മാജിക്കും ചേർന്നു നിർമ്മിക്കുന്ന 18+ ന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. സംഗീതം, ബിജിഎം- ക്രിസ്റ്റോ സേവ്യർ. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എഡിറ്റർ-ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- നിമീഷ് താന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി എസ്, മേക്കപ്പ്-സിനൂപ്രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടൻ ധനേശൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, സ്റ്റിൽസ്- അർജുൻ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, പി ആർ ഒ-എ എസ് ദിനേശ്.
