തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന ഉത്തരവുമായി സര്‍ക്കാര്‍. ആളുകള്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകുമെന്നും ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും സര്‍ക്കാര്‍ വിലയിരുത്തി. ആഭ്യന്തര വകുപ്പിന്റെതാണ് ഉത്തരവ്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്‌നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. ഇന്റര്‍നെറ്റിലോ, സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാം.

എന്നാല്‍ യുൂട്യൂബ് വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാര്‍ക്ക് വരുമാനം ലഭിക്കും. ഇത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *