കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിന് എതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും. ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോ എന്നാണ് സ്ഥിരീകരിക്കേണ്ടത്. 10.30ന് വിചാരണ കോടതിയില്‍ നടപടികള്‍ ആരംഭിക്കും.വിസ്താരത്തിനായി 16ന് ഹാജരാകാനാണ് മഞ്ജു വാര്യരോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. മഞ്ജു അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ആവശ്യം തള്ളിയ കോടതി മഞ്ജു വാര്യരെ അടക്കം വിസ്തരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

നാല് സാക്ഷികളെയും വീണ്ടും വിസ്തരിക്കാമെന്ന പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ദിലീപിന്റെയും സഹോദരന്റെയും അടക്കം ശബ്ദം തിരിച്ചറിയുന്നതിനായി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *