ഷാരൂഖ് ഖാന്‍റെ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്.മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നല്‍കിയ പരാതിയിലാണ് ഗൗരി ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഗൗരി ഖാനും തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനില്‍ കുമാര്‍ തുള്‍സിയാനിയും ഡയറക്ടര്‍ മഹേഷ് തുള്‍സിയാനിയുമെതിരായ പരാതിയില്‍ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.ഗൗരി ഖാൻ ബ്രാൻഡ് അംബാസിഡറായ തുൾസിയാനി എന്ന കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട തർക്കമാണ് കേസിനാധാരം.ജസ്വന്ത് ഷായുടെ പരാതിയിന്മേല്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എംഡി അനില്‍ കുമാര്‍, ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഗൌരി ഖാന്‍. ബ്രാന്‍ഡ് അംബാസിഡറാല്‍ സ്വാധീനിക്കപ്പെട്ടാണ് താന്‍ പാര്‍പ്പിടം വാങ്ങാന്‍ തീരുമാനമെടുത്തതെന്ന് ജസ്വന്ത് ഷായുടെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 409 പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *