പാചക വാതക വിലവർധനവിനെതിരെ കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് പ്രതിഷേധ പരിപാടി നടത്തി. വാർഡ് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ വീടിനെയും പങ്കാളികളാക്കികൊണ്ട് താഴെതട്ടിലേക്ക് പ്രതിഷേധം എത്തിച്ചു.ജില്ലാ വനിതാ ലീഗ് ട്രഷറർ എ. പി. സഫിയ പഞ്ചായത്ത് തല ഉത്ഘാടനം ചെയ്തു.ഷമീന വെള്ളക്കാട്ട് അദ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം ജന :സെക്രട്ടറി പി. കൗലത്ത് ആശംസ അർപ്പിച്ചു, ഉമൈറ, സുഹറ ഓളോങ്ങൽ, ബേബി സബ സഫിയ എന്നിവർ പങ്കെടുത്തു.ചടങ്ങിന് ജെസ്‌ലി സ്വാഗതവും മിന്നത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *