സർക്കാർ ജീവനക്കാരുടെ പേരിലുള്ള ഗൗരവകരമായ കേസുകളുടെ കണക്ക് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ​ഗൗരവതരമായ കേസുകൾ വന്നിട്ടുണ്ടെന്നും ഇതിൽ മുക്കാൽ ഭാ​ഗത്തോളം പേർ ബലാത്സം​ഗം, പീഡനം, പോക്സോ എന്നീ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ അധ്യാപകർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പിനായി വിജയൻ അറിയിച്ചു. .

ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ പിണറായി വിജയൻ അവതരിപ്പിച്ചത്.

2022ൽ ആറ് അധ്യാപകരാണ് പോക്സോ കേസുകളിൽ പ്രതികളായത് . സ്കൂളുകളിലെ മറ്റു ജീവനക്കാരും പോക്സോ കേസുകളിൽ പ്രതികളാണ്. മലപ്പുറത്ത് അധ്യാപകനെതിരെ 9 പോക്സോ കേസുകളുള്ളതായി പൊലീസ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു കുട്ടിയാണ് ആദ്യം പരാതി നൽകുന്നത്. അതിന് പിറകെയാണ് മറ്റുള്ളവരും പരാതിയുമായി രം​ഗത്തെത്തുന്നത്. നിലവിൽ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിന്റെ അന്വേഷണം വളരെ വേഗത്തിൽ നീങ്ങുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. .

കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതോടെ ഇത്തരത്തിലുള്ള കേസുകൾ പുറത്തറിയുന്നുണ്ടെന്നും എന്നാൽ വെല്ലുവിളികൾ നിലനിൽക്കുകയാണെന്നും സ്കൂൾ അധികൃതർ പറയുന്നു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ബോധവത്കരണ പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *