നെടുങ്കണ്ടം: സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയെ തനിക്ക് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘സ്വപ്നയുടെ ആരോപണം ഞാൻ മുഖവിലയ്ക്കെടുക്കുന്നേയില്ല.

തിരക്കഥ തയാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ഇങ്ങനെ ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു. കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായി എല്ലാ രീതിയിലും കൈകാര്യം ചെയ്യുംമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തികച്ചും പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *