സിനിമയിൽ പത്താൻ എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ പേരെന്താണെന്ന് സൂചന നൽകുന്ന രംഗമില്ലെങ്കിലും ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. തനിക്കും ആദിത്യ ചോപ്രയ്ക്കുംസിനിമയുടെ രചിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്രത്തെ ഉണ്ടാകുന്നതിൽ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് പറഞ്ഞു.
സിനിമയില്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പത്താൻ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാൻ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് ആ പേര് ലഭിച്ചതെന്നാണ് ഷാരൂഖിന്‍റെ കഥാപാത്രം പറയുന്നത്. ഈ രംഗങ്ങൾ ചിത്രത്തിലുണ്ട്’.
‘ഈ കാര്യത്തില്‍ അബ്ബാസിനും ശ്രീധറിനും ആദിക്കും എനിക്കും ഒരേ വിശ്വാസ പ്രമാണമായിരുന്നു. സിനിമയിലാണ് ഞങ്ങള്‍ വിശ്വസിച്ചത്. അതിനാൽ, പത്താന് പേരില്ല. അവനെ അമ്മ തീയറ്ററില്‍ ഉപേക്ഷിച്ചതാണ് എന്നാണ് സിനിമയില്‍ പറയുന്നത്. ആ സമയത്ത് അവനെ നവരംഗ് എന്ന് വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കി. ചിലപ്പോള്‍ അത് ഒടിടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തിയേക്കാം’, സിദ്ധാർഥ് ആനന്ദ് പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പത്താൻ . ഇന്ത്യയിൽ നിന്ന് മാത്രം 537 കോടി രൂപയാണ് കളക്ഷൻ ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടും 1000 കോടി രൂപയിലധികം നേടി ചരിത്രം തിരുത്തി കുറിച്ചു പത്താൻ