പീഡന ശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി. ജയേഷ് സർവയ്യ എന്ന 26 കാരന് ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയാണ് വധ ശിക്ഷ വിധിച്ചത് . 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.കുട്ടി എതിർത്തപ്പോൾ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 34 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്.

തന്റെ അയൽവാസിയായ പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി ജയേഷ് പെൺകുട്ടിയുടെ വീട്ടിലെത്തി താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടി എതിർത്തതോടെ പീഡിപ്പിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടി പ്രതിയെ തള്ളമാറ്റി ഉറക്കെ നിലവിളിച്ചു. ഇതോടെ യുവാവ് കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 34 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പ്രതിയെ പോലീസ് പിടികൂടി. പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു. പ്രദേശത്ത് ഹര്‍ത്താലും നടന്നിരുന്നു.

ഇതിന് പിന്നാലെ പൊലീസ് നടപടികള്‍ വേഗത്തിലാക്കി. പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വിചാരണയ്ക്കൊടുവിലാണ് കഴിഞ്ഞ ദിവസം കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *