ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യവും സംമൃദ്ധിയും നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് ഈ വർഷത്തെ സന്ദേശം

കൊൽക്കത്ത: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.  കൊൽക്കത്തയിലെ പ്രശസ്ത റെഡ് റോഡിലാണ് ദിനാചരണം നടന്നത്. രാജ്യത്തിനകത്തും ലോകമെമ്പാടും വിവിധ പരിപാടികളോടെയാണ് ഇത്തവണത്തെ യോഗ ദിനാചരണം നടന്നത്.

‘ആരോഗ്യകരമായ വാർധക്യത്തിനായി യോഗ’ (Yoga for Healthy Ageing) എന്ന പ്രമേയത്തോടെയാണ് ഇത്തവണത്തെ യോഗ ദിനം ആചരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യവും സംമൃദ്ധിയും നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് ഈ വർഷത്തെ സന്ദേശം. പ്രായമാകുന്നവരുടെ ജീവിതശൈലി രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ വർഷങ്ങൾ ജീവിക്കുന്നതിനേക്കാൾ ആരോഗ്യപൂർണമായ ജീവിതകാലം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.

യോഗ ദിനാചരണത്തിന്റെ ഭാഗമായി ഒഡീഷയിലെ പുരിയിൽ പ്രശസ്ത മണൽശിൽപി മനസ് കുമാർ സാഹു പ്രത്യേക മണൽ രൂപമൊരുക്കി. ശാരീരികക്ഷമത, മാനസികാരോഗ്യം, സജീവ ജീവിതശൈലി എന്നിവ നിലനിർത്തുന്നതിൽ യോഗയുടെ പങ്ക് കലാസൃഷ്ടിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *