മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന താരം പിന്നീട് നിരവധി സിനിമകളിലും തിളങ്ങി. അടുത്തിടെ മോളി കണ്ണമാലിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവിധ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആരോഗ്യം മോശമായതിനെ തുടർന്ന് സാമ്പത്തിക സഹായം തേടുകയാണെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് താരത്തിന് സഹായ വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ടു വന്നത്. എന്നാൽ ഇപ്പോൾ മോളി കണ്ണമാലിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താരത്തിന്റെ രോഗം വെറും നാടകം ആണെന്നും പൈസ ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവം കെട്ടിച്ചമച്ചതാണെന്ന് ആണ് ആളുകൾ പറയുന്നത്.

ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് താരം ഇപ്പോൾ. ചില മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചു പറയുകയാണെന്നും മോളി പറയുന്നു. മോളിയുടെ മകന്റെ പേര് ജോളി എന്നാണ്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി എന്നാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട് ജോളിക്ക് പറയാനുള്ളത്.

രണ്ടു ആൺമക്കൾ ഉണ്ടായിട്ടും പണത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയാണ് മോളി കണ്ണമാലി എന്നാണ് താരത്തിനെതിരെയുള്ള രൂക്ഷ വിമർശനം. രണ്ട് ആൺമക്കൾ ഉണ്ടെങ്കിലും ഇത്രയും വലിയൊരു തുക പെട്ടെന്ന് കണ്ടെത്തുവാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്കില്ലെന്ന് തുറന്നു പറയുകയാണ് മകൻ.

Leave a Reply

Your email address will not be published. Required fields are marked *