തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ട വിദ്യാർഥികളെ പരീക്ഷയ്ക്ക് സമയത്തിനെത്തിച്ച് പോലീസ്. വണ്ടിത്താവളം കെകെഎം ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണ് കൊല്ലങ്കോട് പോലീസ് സമയത്തിന് സ്കൂളിലെത്തിച്ചത്. കൊല്ലങ്കോട്ടുനിന്ന് വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലായിരുന്നു പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളായ ഇവർ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിൽ വെച്ച് ഗതാഗതതടസം നേരിട്ടു.

ടാക്സി വാഹനങ്ങളിൽ പോകാൻ പണമില്ലായിരുന്ന കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടികളെ സമയത്ത് എത്തിക്കാമെന്ന് പൊലീസ് തന്നെ സ്കൂളിൽ അറിയിച്ചു. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *