ലോകത്ത് ഏറ്റവും സന്തുഷ്ടരായ പൗരന്മാരുള്ള രാജ്യങ്ങളിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. 32 രാജ്യങ്ങളില്‍ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സി ‘ഐപിസോസ് ഗ്‌ളോബല്‍’ നടത്തിയ സര്‍വേയിലാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്.

രാജ്യത്ത് നടന്ന സർവേയിൽ പങ്കെടുത്ത 86 ശതമാനം പൗരന്‍മാരും ‘വളരെ സന്തോഷം’ എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 91 ശതമാനം ആളുകളും സന്തുഷ്ടരാണ്.

ഏറ്റവും പുതിയ സര്‍വേ പ്രകാരമാണ് സന്തോഷകരമായ ജീവിതം നയിക്കുന്നവരില്‍ സൗദി പൗരന്‍മാര്‍ ഇടം നേടിയത്. രാജ്യത്ത് നടന്ന സര്‍വേയില്‍ പങ്കെടുത്ത എന്നാണ് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. മൂന്നാം സ്ഥാനം നെതര്‍ലന്‍ഡ്‌സ് നേടി. നാലാം സ്ഥാനം ഇന്ത്യക്കും അഞ്ചാം സ്ഥാനം ബ്രസീലിനുമാണ്.

32 രാജ്യങ്ങളില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ശരാശരി 73 ശതമാനവും ‘സന്തോഷം’ എന്നാണ് രേഖപ്പെടുത്തിയത്. ആഗോള സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് പോയിന്റ് വര്‍ദ്ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നു.

സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായുളള ബന്ധത്തില്‍ സംതൃപ്തരാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *