സ്റ്റൈപ്പന്റ് മുടങ്ങിയതിനെ തുടർന്ന് കൊല്ലം പരിപ്പാളി മെഡിക്കൽ കോളേജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. എല്ലാ തരം ജോലികളിൽ നിന്നും വിട്ട് നിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

5 മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്നാണ് ഡോക്ടറർമാർ പറയുന്നത്. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണെന്നും മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയാണെന്നുമാണ് ഡോക്ടറാമാരുടെ വിമർശനം. ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു.

രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്നും സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും സ്റ്റൈപ്പന്റിന് പണം അനുവദിക്കാൻ സർക്കാർ തയാറായില്ലെന്നും മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.

സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *