തിയേറ്ററിൽ ജാതിയുടെ പേരിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ വിജയ് സേതുപതി. ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ പ്രവർത്തിയല്ലെന്നും വിവേചനം വിജയ് സേതുപതിപറഞ്ഞു. അംഗീകരിക്കാനാകിലെന്നും ‘ന്യൂസ്7 തമിഴി’നോടായിരുന്നു നടന്റെ പ്രതികരണം.

‘മനുഷ്യനെ എവിടെയും എപ്പോഴും വേർതിരിച്ചുകാണുന്നതും അവരെ അടിച്ചമർത്തുന്നതും അംഗീകരിക്കാൻ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിർത്താനും കഴിയില്ല. ഭൂമിയിൽ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്, അതിനെ ജാതിയുടെ പേര് പറഞ്ഞ് വേർതിരിക്കരുത്,’ വിജയ് സേതുപതി പറഞ്ഞു.
ചെന്നൈയിലെ രോഹിണി സിനിമാസിൽ നിന്ന് ഇവരെ നിർബന്ധപൂർവം പിടിച്ചുമാറ്റുന്ന വീഡിയോ വൈറലായിരുന്നു.

ഇതോടെ രോഹിണി സിൽവർ സ്ക്രീൻസ് മാനേജ്മെന്റ് വിശദീകരണ കുറിപ്പിറക്കിയിരുന്നു. ചിത്രത്തിനു യു/എ സർട്ടിഫിക്കറ്റാണെന്നും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതു കാണാൻ അനുവാദമില്ലാത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് തിയേറ്റർ ഉടമ വിശദീകരിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആളുകൾ പ്രതികരിക്കുന്നെന്നാണ് തിയേറ്ററർ മാനേജ്മെന്റിന്റെ വാദം. മറ്റ് നിയമപ്രശ്നങ്ങൾ ഒഴിവാക്കി കുടുംബത്തെ സിനിമ കാണാൻ അനുവദിച്ചതായും കുറിപ്പിൽ പറഞ്ഞിരുന്നു.

എന്നാൽ തങ്ങൾക്ക് ഇത്തരം അനുഭവം പുതിയതല്ല എന്നും മുൻപ് അജിത്ത്-വിജയ് ചിത്രങ്ങൾ കാണാൻ എത്തിയപ്പോൾ ടിക്കറ്റ് വങ്ങി കീറി കളയുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട് എന്ന് സിനിമ കാണാനെത്തിയെ കുടുംബത്തിലെ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *