മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഫൈവ് മാർച്ച് 26 ഞായറാഴ്ചയായിരുന്നു ആരംഭിച്ചത്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് 5 നു വേണ്ടി. ഇപ്പോൾ ബിഗ് ബോസ് സീസൺ ഫൈവിൻ്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ആദ്യ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിലേക്ക് 18 മത്സരാർത്ഥികളാണ് എത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഫൈവിനെ വിശേഷിപ്പിച്ചിരിക്കുന്നത് ബാറ്റിൽ ഓഫ് ദി ഒറിജിനൽസ് എന്നാണ്.മത്സരാർത്ഥികളിൽ ഒരാളായ ഐശ്വര്യ സുരേഷിൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഐശ്വര്യ സുരേഷ് മറ്റു മത്സരാർത്ഥികളും ഒക്കെ സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് വരുന്നത്. പോസിറ്റീവും നെഗറ്റീവും ആയ ഒരുപാട് കമൻ്റുകൾ വരുന്നുണ്ട്.

ഏതെങ്കിലും ഒരു നടി അൽപ്പവസ്ത്രധാരിയായി ശരീരം കാണിച്ചുകൊണ്ട് ഒരു ഫോട്ടോ ഇട്ടാൽ അതിന് കമൻ്റ് വരുന്നത് ഈ നടിക്ക് പടം ഒന്നും ഇല്ലാത്തതുകൊണ്ടാണ് ശരീരം കാണിച്ചുകൊണ്ടുള്ള ഫോട്ടോ ഇടുന്നത് എന്നും പറയും. പൊതുവേ മലയാളികൾക്ക് മറ്റുള്ളവരുടെ കുറ്റം പറയാൻ ആണല്ലോ താല്പര്യം. അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം. അവർ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കട്ടെ. കുഴപ്പമുള്ളവർ ഏതെങ്കിലും മുരിക്കിൽ പോയി കയറിയാൽ മതി എന്നും കമൻ്റുകൾ വരുന്നുണ്ട്.

അതുപോലെ തന്നെ മറ്റൊരു കമൻ്റ് വന്നത് ഇവർക്ക് വീടിനകത്തേക്ക് കയറുമ്പോൾ ബിഗ് ബോസ് തുണി വെച്ചിട്ടുള്ള ബാഗ് കൊടുക്കാൻ മറന്നുപോയെന്നാണ്. പിന്നെ ഇതൊരു കുടുംബം അല്ലേ ഇനി ഇപ്പോൾ അവിടെനിന്നും കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും അവർ കാണിക്കും.ഇതിലെ രണ്ടു ആണുങ്ങളും ഇവൾക്ക് വേണ്ടി അടികൂടും എന്നാൽ ഐശ്വര്യ രണ്ടെണ്ണത്തിനെയും തേച്ചിട്ട് മറ്റൊരുത്തനെ വളക്കും തുടങ്ങിയ കമൻ്റുകളാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *