സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 ന്റെ നിർദേശ പ്രകാരം മാതാ പേരാമ്പ്രയ്ക്കെതിരെ കേസെടുത്ത് നടക്കാവ് പോലീസ്. മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടർ കനകദാസ്, കണ്ടാലറിയാവുന്ന പത്ത് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

മതസ്പർധ വളർത്തൽ ​(ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ​ഗാന്ധി സ്റ്റഡി സർക്കിൾ ഡയറക്ടർ അനൂപ് വി ആർ നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു.

അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവ സ്വാഗത ഗാനത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്. . സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *