ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് അപകടകരമാണെന്ന് ആരോപിച്ച് ഡൽഹി മുൻ വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയയുടെ കത്ത്. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അദ്ദേഹം, രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ വിവരാവകാശത്തിലൂടെ (ആർടിഐ) ചോദിച്ചതിന് ഗുജറാത്ത് ഹൈക്കോടതി കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കത്ത്. പ്രധാനമന്ത്രിയുടെ കുറ‍‍ഞ്ഞ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് അത്യന്തം അപകടകരമാണെന്നും മോദിക്ക് ശാസ്ത്രം മനസ്സിലാകുന്നില്ലെന്നും വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി വേണമെന്നും കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *