ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ഈദ് അല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് എമിറൈസേഷന്‍ ആണ് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. രാജ്യത്ത് സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും റമസാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഗ്രിഗേറിയന്‍ കലണ്ടര്‍ പ്രകാരം, റമദാനിലെ 29ാം ദിവസം ഈ മാസം 20 ആയിരിക്കും. പെരുന്നാള്‍ അവധികള്‍ വ്യാഴാഴ്ച ആരംഭിക്കും. പൊതുമേഖലയെ പോലെ സ്വകാര്യ മേഖലയ്ക്കും തുല്യമായ ഔദ്യോഗിക പൊതു അവധികള്‍ നല്‍കാനുള്ള യുഎഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണിത്. പൊതുമേഖലയ്ക്ക് നേരത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു.
