പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ പി ഡബ്ല്യൂ ഫോർ യു (PWD 4U) വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പാണ് പിഡബ്ല്യു ഫോർയു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രമോ വീഡിയോ പ്രകാശനം. ഏഴാം തീയതിമുതലാണ് മൊബൈൽ ആപ്ലിക്കേഷൻ ഔദ്യോഗികമായി നിലവിൽ വരുന്നത്. പ്രമുഖ ആനിമേഷൻ കമ്പിനിയായ ബി എം ജി ആനിമേഷൻസ് ആണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.

റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയായ റോഡുകളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *