സീതി സാഹിബിന്റെ അറുപത്തിരണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്ക് വെച്ച് യു സി രാമൻ.

യഥാർത്ഥ ജനാധിപത്യ, മതേതര, മുസ്ലിം ന്യൂനപക്ഷ, ദളിത് , പിന്നോക്ക സംയമന രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന മാതൃകയായിരുന്നു മഹാനായ സീതിസാഹിബെന്ന് യു സി രാമൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

യഥാർത്ഥ ജനാധിപത്യ, മതേതര, മുസ്ലിം ന്യൂനപക്ഷ, ദളിത് , പിന്നോക്ക സംയമന രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന മാതൃകയായിരുന്നു മഹാനായ സീതിസാഹിബ്.

എല്ലാകാലവും എല്ലാവർക്കും മാതൃകയാക്കാൻ കഴിയുന്ന ജീവിതമാതൃകക്ക് ഉടമയും ഇതിഹാസതുല്യ ജീവിതം നയിച്ചു പോരുകയും ചെയ്ത സീതി സാഹിബിനെ കാലമുള്ളടത്തോളം ഓർക്കുമെന്നതിൽ സംശയമില്ല.

സഹസ്രാബ്ധങ്ങൾക്കിടയിലാണ് ഇതിഹാസങ്ങൾ രചിക്കപ്പെടുന്നത്. സീതി സാഹിബിനെ പോലെ അപൂർവ്വങ്ങളിൽ അപൂർവ്വം മനുഷ്യർക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് തന്റെ ജീവിതം ഒരു ഇതിഹാസമാക്കി മാറ്റാൻ കഴിയുക എന്നുള്ളത്…

അദ്ദേഹത്തിന്റെ പാവനമായ സ്മരണകൾക്ക് മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു…

യുസി രാമൻ

Leave a Reply

Your email address will not be published. Required fields are marked *