വെള്ളനാട് സ്വദേശി അരവിന്ദന്റെ വീട്ടിലെ കിണറ്റിൽ കരടി വീണു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കരടി കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. മയക്ക് മരുന്ന് വെച്ച് കരടിയെ രക്ഷപ്പെടുത്താനാണ് ശ്രമം. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

സമീപത്തെ വീട്ടിലെ രണ്ട് കോഴികളെ കൂട് പൊളിച്ച് കരടി പിടികൂടിയിരുന്നു. കോഴികളുടെ ബഹളം കേട്ട് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസിക​ൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *