കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ നടന്‍ ബാല. സുഖം പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് ഭാര്യ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘നല്ല മനുഷ്യരുടെ ഒപ്പം ദൈവം എന്നും ഉണ്ടാവും’, ‘വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ ബാലയായി തിരിച്ചെത്തണം’, ‘ഈ പുഞ്ചിരി എന്നും ഇങ്ങനെ നിലനില്‍ക്കട്ടെ’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ആയിരുന്നു ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *