നിർമാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും മലയാള സിനിമയിൽ വിലക്ക്. കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

ഷൈൻ , ശ്രീനാഥ് ഭാസി എന്നിവരെ കുറിച്ച് കൂടുതൽ പരാതികൾ കിട്ടിയ അടിസ്ഥാനത്തിലാണ് നടപടി കൈ കൊണ്ടത്. ‘അമ്മ ഫെഫ്ക എന്നീ സംഘടനകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്.

നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

‘നല്ല നടീനടന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. എന്നാല്‍ ഇവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈ രണ്ട് പേരുടെയും പേരില്‍ നിരവധി പരാതികളുണ്ട്. മയക്കുമരുന്നിന്റെ പേരിലല്ല ഇവരെ വിലക്കുന്നത്. സെറ്റില്‍ എല്ലാവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈ നടന്മാരുണ്ടാക്കുന്നത്. കൂടുതല്‍ പേര്‍ ഈ പ്രവണത കാണിക്കാതിരിക്കാനാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തുന്നത്. സ്ത്രീ സുരക്ഷയെല്ലാം നോക്കേണ്ടതുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെടുക്കുന്നതെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *