ന്യൂഡല്‍ഹി : സുഡാന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരില്‍ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട് റോഷല്‍ ആലപ്പാട്ട് ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാര്‍ സ്വദേശിജയേഷ് വേണുവും രാവിലെ (27/04/2023 ) 8.50 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ഡല്‍ഹിയില്‍ നിന്ന് 5.30 ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ പുറപ്പെട്ടത്.

കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നിവരുടെ കുടുംബം രാവിലെ 8.20 ന് പുറപ്പെടുന്ന വിസ്താര ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഇവര്‍ 11.40 ന് തിരുവനന്തപുരത്തെത്തും. സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടെ ആദ്യസംഘം ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. 360 പേരുള്ള ആദ്യ സംഘത്തില്‍ 19 മലയാളികളുണ്ടായിരുന്നു. ജിദ്ദയില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *