കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കർണാടക ബിജെപി എംഎൽഎ ബസനഗൗഡ യത്‌നാല്‍. സോണിയ ഗാന്ധി ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജന്റ് ആണെന്നും വിഷ കന്യ ആണെന്നും ബസനഗൗഡ പറഞ്ഞു.
‘മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്’ എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത് വിവാദമായതിനു പിന്നാലെയാണ് പ്രസ്താവനയുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.

‘ലോകം മുഴുവൻ പ്രധാനമന്ത്രി മോദിയെ അംഗീകരിച്ചു. അമേരിക്ക പ്രധാനമന്ത്രിയെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ആഗോള നേതാവിന്റെ പദവിയിലെത്തി. കോൺഗ്രസ് അദ്ദേഹത്തെ മൂർഖനുമായി ഉപമിക്കുകയും വിഷമാണെന്നുമാണ് പറയുന്നത്. കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് നൃത്തം ചെയ്യുന്നതും പരാമർശങ്ങൾ നടത്തുന്നതെന്നും യത്നാൽ പറഞ്ഞു. സോണിയ ഒരു വിഷ കന്യ ആണോ? ഇന്ത്യയെ നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജന്റാണ് സോണിയാ ഗാന്ധി,’ ബസനഗൗഡ യത്‌നാല്‍ പറഞ്ഞു.

ബിജെപി നേതാവിൻ്റെ പ്രസ്താവനക്കെതിരെ ശക്തമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഗഡാഗ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് മോദിക്കെതിരെ ഖാർഗെ സംസാരിച്ചത്. മണിക്കൂറുകൾക്ക് ശേഷം ഖാർഗെ അഭിപ്രയാം പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *