ഇന്ന് ലോക മാധ്യമ സ്വാതന്ത്ര ദിനം. മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഈ ദിനത്തിന് വളരെയേറെ പ്രസക്തിയുണ്ട്.മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ഈ തവണത്തെ ലോക മാധ്യമ സ്വാതന്ത്ര ദിനം ആഘോഷിക്കുന്നത്. അഭിപ്രായസ്വതന്ത്രത്തിന്റെ സംരക്ഷണമാണ് മാധ്യമസ്വാതന്ത്രദിനാചരണം.

1993ലാണ് മാധ്യമസ്വാതന്ത്രത്തിന് വേണ്ടിയെരു ദിനം തുടങ്ങിയത്. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താൻ മറ്റൊല്ലാ മനുഷ്യാവകശാങ്ങളുടേയും ചാലകമെന്ന നിലയിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടമെന്നാണ് ഇത്തവണ യുനെസ്കോ പറയുന്നത്. മനുഷ്യാവകാശദിനാചരണത്തിന്റെ ഏഴുപത്തിയഞ്ചാം വർഷം കൂടിയാണ് 2023.

റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പട്ടികയിൽ ലോകത്തിലെ 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പട്ടികയില്‍ ഇന്ത്യയ്ക്ക് 150ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷം 142 ആയിരുന്ന സ്ഥാനത്ത് നിന്നാണ് എട്ട് പോയിന്റ് ഇടിഞ്ഞത്. കൃത്യമായി ജോലി ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായി ഇന്ത്യ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മികച്ച രാജ്യത്തിന് വെള്ളനിറമാണ്. ചൈന മ്യാൻാർ ഇറാൻ എറിട്രിയ വടക്കൻ കൊറിയ എന്നീ രാജ്യങ്ങളാണ് എറ്റവും പിന്നീൽ. നോർവെ തന്നെയാണ് ഇപ്പോഴും മാധ്യമസ്വതന്ത്ര്യം മികച്ച രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *