തിരുവന്തപുരം: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാസമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.

സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളില്‍ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നല്‍കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തില്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും അഡ്മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാന്‍ പാടുള്ളൂ. സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുപോവാം. പരീക്ഷാകേന്ദ്രത്തില്‍നിന്ന് നല്‍കുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങള്‍ രേഖപ്പെടുത്താവൂ.

Leave a Reply

Your email address will not be published. Required fields are marked *