ഡോ വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുത്തതിനെ തുടർന്ന് പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് മാറ്റി. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർഥികളടക്കം വൻ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി.

ഒരു മണിയോടെ പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകുന്ന സമയത്ത് പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞു . പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പോലീസെത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *