താമരശ്ശേരി :കൂടരഞ്ഞി വില്ലേജിൽ, കക്കാടംപൊയിൽ ഭാഗത്തു നടത്തിയ റെയ്ഡില്‍ വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടെത്തി എക്സൈസ് നശിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ. എം പ്രവേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ബാരലുകളിൽ സൂക്ഷിച്ചുവെച്ച ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടത്തിയത്.
സംഭവത്തിൽ എക്സൈസ് കേസെടുത്ത് പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് ബാബു , സിഇഒ നൗഷീർ ടി വി ,ഡ്രൈവർ രാജൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
