ബെംഗളൂരു ∙ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ജെഡിഎസ് നിലപാട് തീരുമാനിക്കുമെന്നു പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ആരുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പിന്തുണ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചതായി ജെഡിഎസ് ദേശീയ വക്താവ് തന്‍വീര്‍ അഹമ്മദ് കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു. മുപ്പതിലേറെ സീറ്റുകളിൽ വിജയം നേടുമെന്നാണു ജെഡിഎസ് കണക്കുകൂട്ടുന്നത്.

തൂക്കുസഭയ്ക്കാണു സാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതോടെ ‘കിങ് മേക്കർ’ ആകുമെന്ന നിഗമനത്തിലാണ് പാർട്ടി. എന്നാൽ ‘കിങ് മേക്കർ’ അല്ല, ‘കിങ്’ ആകുകയാണു കുമാരസ്വാമിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടുണ്ട്. ഭരണത്തുടർച്ചയ്ക്കായി ബിജെപിയും അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കരുത്തുറ്റ പ്രചാരണമാണു സംസ്ഥാനത്തു കാഴ്ചവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *