ജില്ലയിലെ ജൂൺ മൂന്നു മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിലെ കണക്കുപ്രകാരം നാല് തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20 ശതമാനത്തിനു മുകളിൽ. പെരുമണ്ണ 23 ശതമാനം, കാരശ്ശേരി 22 ശതമാനം, മുക്കം 21 ശതമാനം, മണിയൂർ 20 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ.
29 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ പത്തുശതമാനത്തിനു താഴെയാണ്. തൂണേരി(9), കോട്ടൂർ(9), ഉണ്ണികുളം(8), ചെറുവണ്ണൂർ(8), അഴിയൂർ(8), നരിപ്പറ്റ(8), ബാലുശ്ശേരി(7), കുറ്റ്യാടി(6), മേപ്പയ്യൂർ(6), നന്മണ്ട(6), മൂടാടി(6), അത്തോളി(6), അരിക്കുളം (6), എടച്ചേരി(6), ചങ്ങരോത്ത്(6), പേരാമ്പ്ര(5), പുറമേരി(5), കൂത്താളി(5), വളയം(5), കിഴക്കോത്ത്(4), കീഴരിയൂർ(4), ആയഞ്ചേരി(4), കൂരാച്ചുണ്ട് (4), നൊച്ചാട്(4), വേളം (3), ചക്കിട്ടപ്പാറ(3), കായണ്ണ(3), നടുവണ്ണൂർ(3), മറുതോങ്കര (2). 10 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ടിപിആർ നിരക്കുള്ള 45 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ബുധനാഴ്ചയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.87 ശതമാനമാണ്

Leave a Reply

Your email address will not be published. Required fields are marked *