കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെയും 23 വാർഡിലെയും റിസോഴ്സ് പേഴ്‌സൺ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി.
ജീവിതശൈലി രോഗ നിർണ്ണയവും പ്രതിരോധ മാർഗങ്ങളും,സമ്പൂർണ പോഷകാഹാരം, നിത്യ ജീവിതത്തിൽ വ്യായാമം, യോഗ എന്നിവയുടെ പരിശീലനം, വിവിധ തരം ക്യാൻസർ നിർണയം, കിടപ്പ് രോഗി പരിചരണം എന്നീ വിഷയങ്ങളെ കുറിച്ച് പരിപാടിയിൽ വിഷയം അവതരിപ്പിച്ചു.
പരിശീലനപരിപാടിയിൽ കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു അധ്യക്ഷതവഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നേൽ ഉത്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രീതി യു. സി,വാർഡ് മെമ്പർ മാരായ ശിവാനന്ദൻ, ഷൈജവളപ്പിൽ,സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സിബി കെ വി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എം രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.
