ആരെപ്പറ്റിയും എന്തും പറയാമെന്ന് ആളുകൾ കരുതുന്നുവെന്നും ട്രോളുകൾ തന്നെ ബാധിക്കാറുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ. ആരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു. ക്രിക്കറ്റ് മാത്രമാണ് തനിക്കറിയാവുന്നത് എന്നും രാഹുൽ പറഞ്ഞു.

“ട്രോളുകൾ എന്നെ ചിലപ്പോഴൊക്കെ ബാധിക്കാറുണ്ട്. മറ്റ് ചിലരെ സാരമായി ബാധിക്കാറുണ്ട്. ഞങ്ങൾ, കായികതാരങ്ങൾ പിന്തുണ ആഗ്രഹിക്കുന്ന സമയത്ത് ആളുകൾ വിചാരിക്കുന്നത് അവർക്ക് ആരെപ്പറ്റിയും എന്തും പറയാമെന്നാണ്. ആ മനുഷ്യൻ കടന്നുപോകുന്നത് എന്താവാമെന്ന് ഒന്ന് ചിന്തിക്കൂ. ഞങ്ങളാരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ല. ഇതാണ് ഞങ്ങളുടെ ജീവിതം. ഞാൻ പറഞ്ഞതുപോലെ, ക്രിക്കറ്റല്ലാതെ ഒന്നും എനിക്കറിയില്ല.”- രാഹുൽ പറഞ്ഞു.താൻ കളിയെ ഗൗരവമായല്ല കാണുന്നതെന്നും നന്നായി കഷ്ടപ്പെടുന്നില്ല എന്നും ആളുകൾക്കെങ്ങനെ ഊഹിക്കാനാവും? ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ശരിയാവുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *