കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 45,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച്, വില 5630 രൂപയായി മാറി. കേരളത്തിൽ ഇന്നലെ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞത്.

ഒരു പവൻ സ്വർണത്തിന് 44,640 രൂപയും, ഒരു ഗ്രാമിന് 5580 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില വീണ്ടും 2,000 ഡോളറിന് താഴേക്ക് ഇടിഞ്ഞതാണ് ഇന്നലെ സ്വർണ വില കുറയാൻ കാരണം. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണ വിലയിൽ ഇടിവുണ്ടാവാനുള്ള മറ്റൊരു കാരണം.

ഇപ്പോൾ കൂടിയും കുറഞ്ഞും സ്വർണ വില ചാഞ്ചാടുകയാണ്. മെയ് ഒന്ന്, രണ്ട് തിയതികളിൽ പവന് 44,560 രൂപയായിരുന്നു സ്വർണ വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ മെയ് അഞ്ചിന് ഒരു പവൻ സ്വർണത്തിന് 45,760 രൂപയായിരുന്നു സ്വർണ വില. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. പിന്നീട് വില ഇടിഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഈ മാസത്തിന്റെ തുടക്കത്തിൽ വില ഉയർത്തിയത്. താൽക്കാലികമായി വില ഇടിഞ്ഞാലും സ്വ‍ർണ വില ഈ വർഷം റെക്കോർഡുകൾ ഭേദിക്കുമെന്ന് നേരത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ‌

Leave a Reply

Your email address will not be published. Required fields are marked *