ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോംഗ് അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലിൻ ഡാന് ശേഷം ചൈനയുടെ ഏറ്റവും മികച്ച ബാഡ്മിന്റൺ പുരുഷ സിംഗിൾസ് താരമാണ് 34 കാരനായ ചെൻ.

2012 ലണ്ടൻ, റിയോ 2016, ടോക്കിയോ 2020 ഒളിമ്പിക്‌സുകളിൽ യഥാക്രമം വെങ്കലം, സ്വർണം, വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. 2020 ടോക്കിയോയിൽ പുരുഷ സിംഗിൾസ് ഫൈനലിൽ ഡെൻമാർക്കിന്റെ വിക്ടർ ആക്‌സെൽസനോട് തോറ്റതിന് ശേഷം ചെൻ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നില്ല. ചൈനയുടെ 2021 ദേശീയ ഗെയിംസായിരുന്നു അദ്ദേഹം അവസാനമായി മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *