കുന്ദമംഗലം: വാഴപറമ്പ് പ്രദേശത്തെ പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും കിസാൻ ജനത ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പന്തലങ്ങൽ ജയാനന്ദൻ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ചു ജനതാദൾ എൽ.ജെ.ഡി വാഴപറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പരിപാടി എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഇളമന ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി.

ഗോകുലൻ പുതിയനംവീട്ടിൽ സ്വാഗതവും സുധീഷ് പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ രാജൻ മാമ്പറ്റച്ചാലിൽ, സദാനന്ദൻ കെ, കേളൻ നെല്ലിക്കോട്ട്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, വിനയകുമാർ കെ, ബിനു ടി പി, ശിവരാമൻ കെ, ഉണ്ണീരി പി, ബാബു സി കെ, ഷാബുരാജ് എം, ബാബു പി വി തുടങ്ങിയർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *