അഗ്‌നിബാധ, പ്രകൃതിദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങി എല്ലാ ദുരിത സമയത്തും ജനങ്ങള്‍ക്ക് രക്ഷകനായി ഫയര്‍ ഫോഴ്‌സ് ടീമില്‍, പിലാശ്ശേരി മിനി നിവാസ് വീട്ടിലെ കെ പി ബാബുരാജ് ഉണ്ടായിരുന്നു. 1996ല്‍ പാലക്കാട് വടക്കാഞ്ചേരിയിലാണ് അദ്ദേഹം സര്‍വീസ് തുടങ്ങിയത്. പിന്നീട് കോഴിക്കോട്, വെള്ളിമാട്കുന്ന് , തള്ളിപറമ്പ് , മാനന്തവാടി, നരികുനി, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തു. റിട്ടയര്‍മെന്റിന്റെ അവസാന കാലം കോഴിക്കോട് വെള്ളിമാട് കുന്ന് ഫയര്‍ സ്‌റ്റേഷനില്‍ ഫയര്‍ ഓഫീസര്‍ ആയിട്ട് സോവനമനിഷ്ടിക്കുന്ന ബാബുരാജ് ഈ മാസം 31 ന് വിരമിക്കും.

എന്നും ജോലിയിക്ക് പോകുമ്പോള്‍ ഇന്ന് ഒരു അപകടവും സംഭവിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ആണ് വീട്ടില്‍ നിന്ന് ഇറങ്ങുക അത്, ജോലി ചെയ്യാനുള്ള മടി കൊണ്ടല്ല മറിച്ച് ജനങ്ങളുടെ സങ്കടം സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണെന്ന് ബാബുരാജ് ജനശബ്ദം ന്യൂസിനോട് പറഞ്ഞു.

പ്രളയ സമയത്ത് സ്വന്തം വീട്ടില്‍ വെള്ളം കയറിയ നേരം നാട്ടുകാര്‍ വീട്ടുകാെര ഒഴിപ്പിക്കുന്ന സമയത്ത് ബാബു തന്റെ ജോലിയുടെ ഭാഗമായി താമരശ്ശേരിയില്‍ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ആളുകളെ മാറ്റി പാര്‍പ്പിക്കുന്ന പ്രവൃത്തിയില്‍ ആയിരുന്നു. കൊവിഡ് സമയത്ത് പല സ്ഥലങ്ങളില്‍ രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.

27 വര്‍ഷത്തെ സര്‍വീസില്‍ തനിക്ക് മറക്കാന്‍ പറ്റാത്ത അപകടം മിഠായി തൊരുവിലെ പടക്കകടയിലെ തീപിടുത്തമാണെന്ന് ബാബുരാജ് പറഞ്ഞു. ചുരത്തില്‍ ഉണ്ടായ ഉരുള്‍പെട്ടലില്‍ പാല തകര്‍ന്നു പോയിരുന്നു അതില്‍ ഞാന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നു ബാബു പറഞ്ഞു. തന്റെ സര്‍വീസിന്റെ തുടക്കത്തില്‍ ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാലിപ്പോൾ മോതിരം കുടുങ്ങിയാല്‍ , മൃഗങ്ങള്‍ കിണറില്‍ വീണാല്‍എടുക്കാൻ തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും ഫയര്‍ ഫോഴ്‌സ് വേണമെന്നും ബാബുരാജ് പറഞ്ഞു.

ജില്ലയിലെ നോഡര്‍ ഓഫീസര്‍ കൂടിയാണ് ഇദ്ദേഹം. അസേസിയേഷന്റെ സംസ്ഥന പ്രസിഡന്റ്, സെക്രട്ടറി പദവി എന്നിവ ബാബുരാജ് വഹിച്ചു. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ: ലീന. മക്കള്‍: മെഡിക്കൽ വിദ്യാർത്ഥി ഐശ്വര്യ ലക്ഷ്മി, ഡിഗ്രി വിദ്യാർത്ഥിഅഞ്ജന ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *