മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഇന്നലെ വിവിധ ജന വിഭാഗങ്ങളുടെ പ്രതി നിധികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കൂടിക്കാഴ്ചയിൽ ഗോത്രവിഭാഗങ്ങൾ ആവശ്യപ്പെട്ടു.
തീവ്രവാദികളായി ചിത്രീകരിച്ച് സർക്കാർ തങ്ങളെ വേദി വെച്ച് കൊല്ലുകയാണെന്ന് ഗോത്ര വിഭാഗക്കാര്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് സംഭവങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെയോ ജുഡീഷ്യല്‍ സമിതിയുടെയോ അന്വേഷണമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്. സമാധാനന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിലെത്തിയിട്ടും സംഘര്‍ഷങ്ങള്‍ക്ക് കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള ഷായുടെ നിര്‍ദേശം. ഇന്ന് അക്രമമുണ്ടായ കാങ്‌പോയ് മോറേ മേഖലകള്‍ അമിത് ഷാ സന്ദര്‍ശിക്കും. മെയ്തി കുക്കി വിഭാഗക്കാരുമായി ഷാ ചര്‍ച്ച നടത്തും. വൈകീട്ട് ഇംഫാലില്‍ സുരക്ഷ വിലയിരുത്താന്‍ യോഗവും അമിത്ഷാ വിളിച്ചിട്ടുണ്ട്. മണിപ്പൂരില്‍ സൈന്യവും പൊലീസും കര്‍ശന നടപടി തുടങ്ങിയതിന് പിന്നാലെ നാല്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *