തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി. ക്ഷേത്രത്തിലെ ജീവനക്കാരൻ തന്നെ അധിക്ഷേപിച്ചു വെന്നും ശരീരത്തിൽ സ്പർശിച്ചു എന്നും തിരുവനന്തപുരം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ നൽകിയ പരാതിയിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു.

ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലാത്ത പാതയിലൂടെ സ്ത്രീ കയറാൻ ശ്രമിച്ചത് തടഞ്ഞതാണെന്ന് ജീവനക്കാരൻ്റെ വിശദീകരണം. വിഷയത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തീരുമാനമെടുക്കാനാണ് പോലീസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *