വടകരയില്‍ സ്വകാര്യ ബസ് മറിഞ്ഞു പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. മടപ്പള്ളിയിലാണ് സംഭവം. ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

ബസിൽ മുപ്പത്തോളം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *