കുന്ദമംഗലം: പഞ്ചായത്തിലെ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ നൂറോളം വിദ്യാർത്ഥികളെയും MBBS പഠനം പൂർത്തീകരിച്ചു നാടിനു അഭിമാനമായി മാറിയ ഡോ. ആർദ്ര മോഹൻ
ഡോ:നദിയാജാസ്മിൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വനിതാ ലീഗ് ട്രഷർ എ.പി സഫിയ , വൈസ് പ്രസിഡന്റ്‌ ടി.കെ സീനത്ത്, മണ്ഡലം ജനറൽ സെക്രട്ടറി പി. കൗലത്ത്, സെക്രട്ടറി ഷഹർബാൻ ഗഫൂർ, എന്നിവരെ പഞ്ചായത്ത്‌ വനിതാ ലീഗ് കമ്മറ്റി ആദരിച്ചു.

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ്‌ ഷമീന വെള്ളക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷറഫുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഡോ. ഫാറൂഖ് കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നൽകി.
മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സീതിസാഹിബ്‌ പാഠശാലയിൽ ആദ്യ ബാച്ച് പൂർത്തീകരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു,

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഖാലിദ് കിളിമുണ്ട, മണ്ഡലം മുസ്ലിം ലീഗ് ട്രഷർ ഒ. ഹുസൈൻ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അരിയിൽ മൊയ്‌തീൻ ഹാജി , ജന: സെക്രട്ടറി ബാബുമോൻ, ബ്ലോക്ക്‌ മെമ്പർ അരിയിൽ അലവി, പഞ്ചായത്ത്‌ മെമ്പർമാരായ യു. സി. ബുഷ്‌റ, സമീറ അരീപ്പുറം, യൂത്ത് ലീഗ് പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ, സെക്രട്ടറി ഷമീൽ, പഞ്ചായത്ത്‌ വനിതാ ലീഗ് ഭാരവാഹികളായ സൗദ, സുബൈദ, ശ്രീബ, മിന്നത്ത്, ഉമൈറ, ആസിഫ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വർക്കിംഗ്‌ കമ്മിറ്റിഅംഗങ്ങൾ വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു പഞ്ചായത്ത്‌ വനിതാ ലീഗ് ജന:സെക്രട്ടറി ജെസ്‌ലി സ്വാഗതവും ട്രഷറർ ശംസാദ നന്ദിയും പറഞ്ഞു.

സ്ത്രീ ശക്തിയെ മാതൃകാപരമായി ഉപയോഗപ്പെടുത്തുന്ന ദൗത്യമാണ് വനിതാ ലീഗിന് നിർവഹിക്കാനുള്ളത് ;ടി.ടി.ഇസ്മായിൽ

സ്ത്രീശക്തിയാണ് ഇന്നത്തെ ഏറ്റവും വലിയ ശക്തിയെന്നും, ഇതിനെ മാതൃകാപരമായി ഉപയോഗപ്പെടുത്തുന്ന ദൗത്യമാണ് വനിതാ ലീഗിന് നിർവ്വഹിക്കാനുള്ളതെന്നും ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗ് ഏകദിന എക്സിക്യൂട്ടീവ് ക്യാമ്പ് ” ലീഡറാസ്ഗോ, കുന്ദമംഗലം മിറാക്ൾ ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ടു് സി.കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി പി.കൗലത്തു സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ ലീഗ് പ്രസിഡണ്ടു് ആമിന ടീച്ചർ, ജനറൽ സിക്രട്ടറി പി.ടി എം. ഷറഫുന്നി സ ടീച്ചർ, ട്രഷറർ എ.പി.സഫിയ, മണ്ഡലം മുസ്ലീം ലീഗ് ജനറൽ സി ക്രട്ടറി എൻ.പി.ഹംസ മാസ്റ്റർ, സി. മരക്കാർ കുട്ടി, ഖാലിദ് കിളിമുണ്ട, ഒ.ഉസ്സയിൻ, എ.കെ.ഷൗക്കത്തു, അരിയിൽ മൊയ്തീൻ ഹാജി, എം.ബാബുമോൻ, കെ.കെ.സി.നൗഷാദ് എന്നിവർ സംസാരിച്ചു..സമാപന സെഷൻ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ടു് കെ.മൂസ്സ മൗലവി ഉൽഘാടനം ചെയ്തു.സമദു് പൂക്കാടു്, നബീലകുനിയിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. റംല പെരുമണ്ണ, സഫിയമാക്കി നിയാട്ടു്,നുസൃത്തു് ചാത്തമംഗലം, സൗദഒളവണ്ണ സാജിദ ഒളവണ്ണ, ശഹർബാൻ ഗഫൂർ, റഹ്മത്ത് പെരുമണ്ണ, നസീറബഷീർ, ക്യാമ്പു് നിയന്ത്രിച്ചു. ഷറഫുന്നിസ പാറയിൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *