ഏഴരപ്പതിറ്റാണ്ടിന്റെ മുസ്ലിം ലീഗ് പ്രവർത്തനം ഇന്ന് ഇന്ത്യയിൽ പാർട്ടിക്ക് സ്വീകാര്യത വർദ്ധിച്ചതായും എതിരാളികൾ പോലും മുസ്ലിം ലീഗിനെ അംഗീകരിക്കുന്ന അവസ്ഥ വന്നെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടരി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി മാവൂരിൽ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് (തഖ് വീം 2023 ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ നിർമ്മിക്കുന്ന ദേശീയ ആസ്ഥാന മന്ദിരം പാർട്ടിക്ക് പുത്തൻ ഉണർവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് കെ. മൂസ്സ മൗലവി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എൻ.പി.ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ.ഖാദർ മാസ്റ്റർ, ഖാലിദ് കിളിമുണ്ട എന്നിവർ പ്രസംഗിച്ചു.

സംഘടന ശാക്തീകരണം സി.പി.സെയ്തലവിയും ഹരിത രാഷ്ട്രീയത്തിന്റെ അനിവാര്യത അബൂട്ടി മാസ്റ്ററും അവതരിപ്പിച്ചു. ഒ.ഹുസ്സയിൻ നന്ദി പറഞ്ഞു. ക്യാമ്പിൽ പ്രവർത്തന രൂപരേഖ തയ്യാറാക്കി. ക്യാമ്പിന് മണ്ഡലം ഭാരവാഹികളായ വി പി.മുഹമ്മദ് മാസ്റ്റർ, കെ.കെ. കോയ , മങ്ങാട്ട് അബ്ദുറസാഖ്, എ.കെ.മുഹമ്മദലി, സി. മരക്കാരുട്ടി, അഹമ്മദ് കുട്ടി അരയങ്കോട്, ടി.പി. മുഹമ്മദ്, എ.കെ. ഷൗക്കത്ത് , പി. അസീസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *