യു എസ് ആസ്ഥാനമായ ടെക്സസിലെ സ്റ്റഫോർഡ് നഗരത്തിലെ മേയറായി മലയാളിയായ കെൻ മാത്യു സ്റ്റഫോർഡിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മലയാളിയായ കെൻ മാത്യു. നിലവിൽ സ്റ്റഫോർഡിലെ മേയറായ സീസിൽ വില്ലിസിനെ 16 വോട്ടുകൾക്കാണ് മാത്യു പരാജയപ്പെടുത്തിയത്. സ്റ്റഫോർഡ് സിറ്റി മുൻ കൗൺസിൽ അംഗമായിരുന്നു മാത്യു.
കുടുംബാംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്റ്റഫോർഡിലെ പ്ലാനിങ് ആൻഡ് സോണിങ് കമ്മിഷനിൽ സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006ൽ സ്റ്റഫോർഡ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ബോംബെ സർവകലാശാലയിൽനിന്നു ബിരുദം നേടിയ ഇദ്ദേഹം 1970കളിലാണ് അമേരിക്കയിലേക്കു കുടിയേറുന്നത്. എംബിഎ ബിരുദധാരിയായ മാത്യു നിരവധി കമ്പനികളുടെ അക്കൗണ്ടന്റായും ഫിനാൻഷ്യൽ എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. തോഷിബ, ഹൂസ്റ്റൻ മേഖലകളിലാണ് ആദ്യ കാലങ്ങളിൽ താമസിച്ചത്. പിന്നീട് 1982ൽ സ്റ്റഫോർഡിലേക്കു താമസം മാറി.

തിരഞ്ഞെടുക്കപ്പെട്ടു.

യുഎസ് സംസ്ഥാനമായ

Leave a Reply

Your email address will not be published. Required fields are marked *