കുന്ദമംഗലം: കുന്ദമംഗലം പ്രദേശത്തും പരിസരങ്ങളിലും നിരന്തരം കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട പൊതുജന ശല്യമുണ്ടാക്കിയതിന്റെ പേരിൽ യുവാവിനെ കാപ്പചുമത്തി കോഴിക്കോട് സിറ്റി പോലീസ്. കൂഴക്കോട് തോണിപൊക്കിൽ ഹൌസിൽ ആകർഷിനെയാണ് (വയസ് 33/23) കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചത്.

ജില്ലാ കളക്ടറുടെ നടപടി ക്രമത്തിന്റെ ഭാഗമായാണ് യുവാവിനെതിരെ കാപ്പ ചുമത്തിയത്. ഇയാൾക്ക് 2017 ൽ നിലംബൂർ എക്‌സൈസിൽ l കഞ്ചാവും മയക്കു മരുന്നും കൈവശം വെച്ചതിനും മാവൂരും കുന്ദമംഗലത്തുമായി അഞ്ചു അടിപിടി കേസുകളുമുണ്ട്. പ്രതിയെ കുന്ദമംഗലം എസ്എച്ച്ഓ യൂസഫ്‌ നടുത്തറേമ്മൽ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ നിരന്തരം കുറ്റകൃത്യം ചെയ്യുന്ന മറ്റു പ്രതികൾക്കെതിരെയും കാപ്പ ചുമത്തുമെന്ന് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ബൈജു കെ ഇ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *